കണ്ണൂരിൽ 24കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്തു 

സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്
സൂര്യ
സൂര്യ

തിരുവനന്തപുരം: കണ്ണൂർ കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭർത്താവ് രാ​ഗേഷിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. 

ഈ മാസം മൂന്നാം തിയതിയാണ് സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാ​ഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാ​ഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. 2021ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com