ചന്ദ്രബോസ് വധം: മുഹമ്മദ് നിഷാമിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല
ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചഹമ്മര്‍ , മുഹമ്മദ് നിഷാം
ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചഹമ്മര്‍ , മുഹമ്മദ് നിഷാം

കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയില്‍ ഇളവു തേടി പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. 

തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവില്‍ ഇളവു തേടിയാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കി. ചന്ദ്രബോസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിഷാം ആക്രമിക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദം. 

മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയവാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com