കൂടുതൽ സ്ത്രീധനം കൊടുത്തില്ല, ഭർത്താവ് യുവതിയുടെ മുടി മുറിച്ചു, പിടിച്ചുകൊടുത്തത് അയൽവാസി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2022 08:28 AM |
Last Updated: 08th April 2022 08:28 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂർ; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ തല മുണ്ഡനം ചെയ്ത കേസിൽ ഭർത്താവും അയൽവാസിയും അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ ഭർത്താവ് എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പിൽ രാഗേഷ് (24) അയൽവാസി കാവിൽ പറമ്പിൽ അമൃത (28) എന്നിവരാണ് അറസ്റ്റിലായത്. മുടി മുറിക്കാനായി സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം.
തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ മൂന്നു വർഷം മുൻപാണ് രാഗേഷ് വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾ മുഴുവൻ ഭർത്താവും ഭർതൃമാതാവും കൈക്കലാക്കി. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു എന്നും പരാതിയിൽ യുവതി പറയുന്നു.
കൂടുതൽ സ്ത്രീധനം നൽകാൻ യുവതിയുടെ വീട്ടുകാർ തയാറാകാതെ ഇരുന്നതോടെയാണ് പീഡനം രൂക്ഷമായത്. കഴിഞ്ഞ ഒന്നാം തിയതിയാണ് രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേർന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചു എന്നാണ് പരാതി. യുവതിയെ മുടി മുറിക്കാനായി പിടിച്ചു നിർത്തി കൊടുത്തത് അമൃതയാണ്. ചോറ്റാനിക്കരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം... ‘ഞാന്‍ മരിക്കുന്നു’, ദുരൂഹത നിറച്ച് റിൻസിയുടെ ആത്മഹത്യ കുറിപ്പ്; അന്വേഷണം ഊർജിതമാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ