പാലക്കാട് ശ്രീനിവാസന്‍ വധം; കൊലയാളി സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 07:37 PM |
Last Updated: 21st April 2022 07:37 PM | A+A A- |

ഫയല്‍ ചിത്രം
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ബിലാല്‍, റസ്വാന്‍, റിയാസ് ഖാന്‍, സഹദ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സാഹചര്യം ഒരുക്കി നല്‍കിയത് ഇവരാണ്.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം ശ്രീനിവാസനെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് പ്രതികള്‍ മാര്‍ക്കറ്റ് റോഡിലെത്തി നിരീക്ഷണം നടത്തിയ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12.46 ആണ് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തിലെ സമയം.
ഈ വാര്‍ത്ത വായിക്കാം
സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം തിരിച്ചുനല്‍കില്ല; പിഡബ്ല്യുസി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ