ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്നു മലയാളികള്‍ക്ക് മോചനം; ഉടന്‍ നാട്ടിലെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 07:51 PM  |  

Last Updated: 24th April 2022 07:51 PM  |   A+A-   |  

houthi

ചിത്രം: എപി

 

യെമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ഹൂതി വിമതരുടെ പിടിയിലായത്. ജനുവരി രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍ നിന്ന് വിമത സേന പിടിച്ചെടുത്തത്.

നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് സൂചന.

ഈ വാര്‍ത്ത വായിക്കാം സമൂസ ഉണ്ടാക്കിയത് ശുചിമുറിയിൽ; റെസ്റ്റോറന്റ് പൂട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ