ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 08:28 AM  |  

Last Updated: 25th April 2022 08:34 AM  |   A+A-   |  

Covid patients at CPM branch meeting

ഫയല്‍ ചിത്രം


തൃശൂർ: പീച്ചിയിലെ ചുമട്ടു തൊഴിലാളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. പീച്ചി ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെയാണ് നീക്കിയത്. 

ഗംഗാധരൻ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പിൽ ആരോപിച്ചിരുന്നു. പീച്ചി സ്വദേശി കെ ജി സജിയാണ് ആത്മഹത്യ ചെയ്തത്. സിഐടിയു വിട്ട് സ്വതന്ത്ര ചുമട്ടു തൊഴിലാളി കൂട്ടായ്മ രൂപികരിച്ചതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമെന്നാണ് കുടുംബത്തിൻറേയും ആരോപണം.  

സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി നേരിട്ടതായി കുറിപ്പിലുണ്ട്. എന്നാൽ ഇക്കാര്യം ആദ്യം സിപിഎം തൃശൂർ ജില്ല നേതൃത്വം പൂർണമായി തള്ളുകയായിരുന്നു. അതേ സമയം സജിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ പൊലീസ് ഇതുവരെ തയ്യാറായില്ലെന്ന പരാതിയുമായി സജിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 

ഈ വാർത്ത വായിക്കാം

യുവതിയെ പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ചു, മദ്യം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, 22കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ