കെഎസ്ഇബി ഹിതപരിശോധന: സിഐടിയുവിന് വന്‍ മുന്നേറ്റം, അംഗീകാരമുള്ള ഏക യൂണിയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 03:34 PM  |  

Last Updated: 30th April 2022 03:34 PM  |   A+A-   |  

citu

 

കൊച്ചി: കെഎസ്ഇബിയില്‍ നടന്ന അഞ്ചാമത് ഹിതപരിശോധനയില്‍ സിഐടിയു മുന്നേറ്റം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ 53 ശതമാനത്തിലേറെ വോട്ട് നേടി. കെഎസ്ഇബിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് സിഐടിയു റഫറണ്ടത്തില്‍ പങ്കെടുത്തത്.

ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാക്കനാട് സിവിള്‍ സ്റ്റേഷനിലെ ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ വോട്ടണ്ണല്‍ ആരംഭിച്ചു. ആകെ 76 ബുത്തുകളിലായിട്ടാണ് ഹിതപരിശോധന നടന്നത്. 

സിഐടിയുവിന് മാത്രമാണ് ഇത്തവണ അംഗീകാരം നേടാനായത്. ഏഴ് യൂണിയനുകളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മറ്റു സംഘടനകള്‍ക്ക് 15 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ സാധിച്ചില്ല. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ക്കാണ് കഴിഞ്ഞ റഫറണ്ടത്തില്‍ അംഗീകാരം ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം ഡിവൈഎഫ്‌ഐക്ക് പുതുനേതൃത്വം; വി വസീഫ് പ്രസിഡന്റ്; സനോജ് സെക്രട്ടറി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ