നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും; യാത്രയ്ക്ക് വിലക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2022 03:33 PM |
Last Updated: 02nd August 2022 03:33 PM | A+A A- |

ഫയല്‍ ചിത്രം
പത്തനംതിട്ട: നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് വിലക്കില്ല. കാലാവസ്ഥ മോശമായാല്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാം. മന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് ഈ തീരുമാനമെടുത്തത്.
മറ്റന്നാളാണ് ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടക്കുക. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറഞ്ഞതും നദികളിലെ ജലനിരപ്പ് കുറഞ്ഞു വരുന്നതായും വിലയിരുത്തിയാണ് അവലോകനയോഗത്തിന്റെ തീരുമാനം.
ആറന്മുള വള്ളസദ്യയ്ക്കും നിലവില്‍ വിലക്കില്ല. വള്ളസദ്യയുടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. മറ്റന്നാളാണ് വള്ളസദ്യ. ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള സംഘം ഇന്ന് മല കയറും. ശ്രീകോവില്‍ ചോര്‍ച്ച അടക്കുന്നതിനുള്ള പരിശോധന നാളെ നടക്കും.
ഈ വാർത്ത കൂടി വായിക്കൂ
കൂടുതല്‍ മഴ തൃശൂരില്‍; നാലിടത്ത് പെയ്തത് അതിതീവ്ര മഴ; മുന്നറിയിപ്പില്‍ മാറ്റം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ