സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിനു വിലക്ക്; മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 12:02 PM  |  

Last Updated: 03rd August 2022 12:02 PM  |   A+A-   |  

civic_chandran

ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

 

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത് കോഴിക്കോട് ജില്ലാ കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെയാണ് വിലക്ക്. കേസ് അന്നു വീണ്ടും പരിഗണിക്കും.

കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. നേരത്തെ മറ്റൊരു കേസില്‍ സിവിക്കിന് കോടതി മുന്‍കൂര്‍ ജ്ാമ്യം നല്‍കിയിരുന്നു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതി നടപടി. സിവിക് ചന്ദ്രനെതിരെ രണ്ടാമതൊരു പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

എസ്‌സിഎസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നുമാണ് സിവിക്കിന്റെ അഭിഭാഷകന്‍ വാദിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല; ആലപ്പുഴ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജ സ്ഥാനമേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ