കാലുമുറിച്ചു മാറ്റണമെന്ന് വൈദ്യര്‍; അമ്മയും മകനും ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 10:02 AM  |  

Last Updated: 15th August 2022 10:02 AM  |   A+A-   |  

mother and son commit suicide

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി, മകന്‍ അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ദേവി ചികിത്സയ്ക്കായി കോഴിക്കോട്ട ഒരു വൈദ്യരുടെ അടുത്തുപോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.

നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജിത് കുമാര്‍ അവിവാഹിതനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ