വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; ക്ഷണം സ്വീകരിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട്
മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നാളെ വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അതിരൂപത അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ മത്സ്യത്തൊഴിലാളികളുടെ ശക്തമായ സമരമാണ് നടക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. എന്നാല്‍ ആവശ്യങ്ങളിന്മേല്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ലത്തീന്‍ അതിരൂപത മുന്നറിയിപ്പ് നല്‍കി.

നിലവില്‍ മന്ത്രി ഡല്‍ഹിയിലാണ്. മന്ത്രി നാട്ടില്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തീരദേശ മേഖലയുടെ പ്രശ്നങ്ങള്‍ക്കുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com