നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2022 09:06 AM |
Last Updated: 19th August 2022 09:06 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കോടതി മാറ്റം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിക്ക് മുൻപിൽ. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റുന്നതിന് എതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു. വിചാരണ കോടതിയും കേസ് ഇന്ന് പരിഗണിക്കും.
സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിൻറെ മേൽനോട്ടത്തിലാണ് നിലവിൽ വിചാരണ. ജഡ്ജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോൾ കേസും മാറ്റി. അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്.
വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ ആവശ്യവുമായി ജനനീതി സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണക്ക് കത്തു നൽകിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ