ടി ജെ ആഞ്ചലോസ് വീണ്ടും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th August 2022 08:46 PM |
Last Updated: 24th August 2022 08:46 PM | A+A A- |

ടി ജെ ആഞ്ചലോസ്
ആലപ്പുഴ: ടി ജെ ആഞ്ചലോസിനെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആഞ്ചലോസ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാകുന്നത്. ആലപ്പുഴയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ആഞ്ചലോസിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അതേസമയം, കെ കെ ബാലനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിപിഐ ജില്ലാ ട്രഷററും ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജറുമായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാന്‍ ശ്രമിക്കുന്നു; കെടി ജലീല്‍ നിയമസഭയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ