കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th August 2022 10:26 PM |
Last Updated: 27th August 2022 10:26 PM | A+A A- |

കക്കയം ഡാം, ഫയല്‍
കോഴിക്കോട്: കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.
ഈ വാർത്ത കൂടി വായിക്കൂ
വ്യാപകമായി കൃഷി നശിപ്പിച്ചു; പട്ടാമ്പിയിൽ 19 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ