'സാധാരണക്കാരോട് മൃദുഭാവം, കുറ്റവാളികളോട് കാര്‍ക്കശ്യം'; പൊലീസിന് മുഖ്യമന്ത്രിയുടെ ഉപദേശം

സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കര്‍ശന നിലപാടും സ്വീകരിക്കാന്‍ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍: സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കര്‍ശന നിലപാടും സ്വീകരിക്കാന്‍ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 109 വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. 109 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്‍, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌ഗ്രേ എന്നിവരും പങ്കെടുത്തു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഡിജിപി പുരസ്‌കാരം നല്‍കി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com