'കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം?'; അബ്ദുറഹ്മാന് എതിരായ പരാമര്‍ശത്തില്‍ മുഹമ്മദ് റിയാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 03:27 PM  |  

Last Updated: 01st December 2022 03:27 PM  |   A+A-   |  

mohammed_riyas

മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

കോഴിക്കോട്: സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടു സ്വീകരിക്കുന്നവര്‍ക്കൊപ്പം നിന്നുകൊണ്ടാണ് മന്ത്രി വി അബ്ദുറഹ്മാന് എതിരായ ഫാദര്‍ തിയോഡോര്‍ ഡിക്രൂസിന്റെ പരാമര്‍ശമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യമെന്ന് റിയാസ് ചോദിച്ചു.

മുസ്ലിം സമം തീവ്രവാദി എന്ന ആശയം പ്രചരിപ്പിക്കുന്നത് സംഘപരിവാര്‍ ആണ്. ഒരു ആശയപരിസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുറഹ്മാന് എതിരായ പരാമര്‍ശം. അതു ചെയ്തതിനു ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം? കോവിഡ് ഉള്ളയാള്‍ പുറത്തിറങ്ങരുതെന്നാണ് പ്രോട്ടോകോള്‍. അതു ലംഘിച്ച് പുറത്തിറങ്ങി കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ടു കാര്യമുണ്ടോയെന്നു റിയാസ് ചോദിച്ചു.

കേരളത്തില്‍ ഇതു വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞാണ് ഫാദര്‍ മാപ്പു പറഞ്ഞതെന്നും റിയാസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മാപ്പ് എഴുതി കീശയിലിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്‍ക്കുന്നവരില്‍ ഞാനില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ