ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 08:20 AM  |  

Last Updated: 01st December 2022 09:40 AM  |   A+A-   |  

pinarayi

പിണറായി വിജയന്‍/ ഫയല്‍

 

തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രിസഭായോഗം ചേരുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും. 

നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരട് ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.

മദ്യക്കമ്പനികളില്‍ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവ് നികുതി ഒഴിവാക്കും. കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണു ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുന്നത്. ഇതിനു പ്രത്യേക വിജ്ഞാപനം ഇറക്കും. ഇത് ഒഴിവാക്കുന്നതോടെ വര്‍ഷം 170 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകും. ഇതു പരിഹരിക്കാനാണ് വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

ഇന്നു മുതൽ പാൽ വില കൂടും; വർധിക്കുന്നത് ലിറ്ററിന് ആറു രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ