'പേ പിടിച്ച പട്ടിയെ പോലെ എസ്എഫഐ ആക്രമിക്കുന്നു'; കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 04:56 PM  |  

Last Updated: 07th December 2022 04:56 PM  |   A+A-   |  

aisf

കൊല്ലം എസ്എന്‍ കോളജിലെ എസ്എഫ്‌ഐ/ എഐഎസ്എഫ് സംഘര്‍ഷം

 

കൊല്ലം:  കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷം. പതിനൊന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു. 

കോളജ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എഐഎസ്എഫ് പിടിച്ചെടുത്തതിന്റെ പേരിലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.  ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.  ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും ആക്രമണത്തിന് പിന്നിലുണ്ടെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, പേപിടിച്ച പട്ടിയെ പോലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയാണെന്ന എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാജ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. 


കുറിപ്പിന്റെ പൂര്‍ണരൂപം


പേപിടിച്ച പട്ടിയെ പോലെ SFI വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നു.
കേരള,എംജി സര്‍വ്വകലാശാലകളിലെ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചു കഴിഞ്ഞ് സംസ്ഥാനത്തെ ക്യാമ്പസുകളില്‍ AlSF പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഇലക്ഷന് തോറ്റ SFl അവിടത്തെ AISF പ്രവര്‍ത്തകരെ ആക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് പ്രവര്‍ത്തന ശൈലി ആലപ്പുഴ SD കോളേജിലേക്കും വ്യാപിപ്പിക്കയായിരുന്നു.
കലാശക്കൊട്ട് കഴിഞ്ഞ് SD യിലെ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ആക്രമിച്ച SFI ഇതേ ദിവസം തന്നെയാണ് മേപ്പാടിയിലെ അക്രമത്തില്‍ UDSF നെതിരായി അക്രമത്തിനെതിരെ മുദ്രാവാക്യം മുഴക്കി കേരളത്തില്‍ പ്രചാരണവും നടത്തിയത്.
ഏറ്റവും ഒടുവിലായി തങ്ങളുടെ പൊന്നാപുരം കോട്ടയെന്ന് കാലങ്ങളായി SFI അവകാശപ്പെടുന്ന കൊല്ലം SN കോളേജില്‍ ഇലക്ഷനില്‍ AlSF നടത്തിയ മികച്ച മുന്നേറ്റത്തില്‍ വിരളി പൂണ്ട SFl വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ പുറത്ത് നിന്നുള്ള ലഹരി മാഫിയയുടെ സഹായത്തോട് കൂടി ഇന്ന് ആക്രമിക്കുകയായിരുന്നു.
വൈദേശികന്റെ തോക്കിനും ലാത്തിക്കും കഴുമരത്തിനും കാരാഗ്രഹത്തിനും മുന്നില്‍ പതറാത്ത അകടഎ പ്രവര്‍ത്തകരെ ലഹരി - ഗുണ്ടാ മാഫിയാ സഹായത്തില്‍ ആക്രമിക്കാനാണ് SFI യുടെ തീരുമാനമെങ്കില്‍
പ്രതിഷേധങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല ഈ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ തന്നെയാണ്  AlSF തീരുമാനം.
വരും ദിവസങ്ങളില്‍ അത് പ്രകടമായി കാണുകതന്നെ ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ