ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ഇന്ന് സഭയില്‍; പ്രതിപക്ഷം എതിര്‍ക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 07:38 AM  |  

Last Updated: 07th December 2022 07:38 AM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍


തിരുവനന്തപുരം: ​ഗവർണറെ 14 സർവകലാശാലകളുടേയും ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക.  

കൂടുതൽ ചുമതല വഹിക്കുന്നതിൽ ​ഗവർണർക്ക് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിൽ പറയുന്നത്. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണറിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചിരുന്നു. 

ബില്ലിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിൽ സഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴി തുറക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതിന് ശേഷം ബിൽ 13ന് പാസ്സാക്കാനാണ് സർക്കാർ ശ്രമം. 

നേരത്തെ, ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ഓ‌ർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നില്ല. നിയമസഭ പാസാക്കുന്ന ഈ ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ല, കേന്ദ്ര സേനയെ കൊണ്ടുവരണം'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ