കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ വാഹന അപകടത്തിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 12:49 PM  |  

Last Updated: 10th December 2022 12:49 PM  |   A+A-   |  

vichithran

വിചിത്രൻ

 

കോഴിക്കോട്: സിറ്റി ട്രാഫിക് പൊലീസ് എസ്ഐ വിചിത്രൻ (52) വാഹന അപകടത്തിൽ മരിച്ചു. മണക്കടവ് സ്വദേശിയായ ഇദ്ദേഹം രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. 

ഇന്നലെ രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം. റോഡരികിൽ കിടന്ന വിചിത്രനെ രണ്ട് യുവാക്കളാണ് പിവിഎസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഇവിടെ നിന്ന് ആസ്റ്റർ മിംസിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരിച്ചു. അപകടത്തിൽ തലയ്ക്കാണ് പരിക്കേറ്റത്. 

ഈ വാർത്ത കൂടി വായിക്കൂ 

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ