കൊല്ലത്ത് ചെങ്കണ്ണും ചിക്കൻപോക്സും പടരുന്നു; ജാ​ഗ്രത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 06:21 PM  |  

Last Updated: 11th December 2022 06:21 PM  |   A+A-   |  

eye

പ്രതീകാത്മക ചിത്രം

 

കൊല്ലം: ജില്ലയുടെ വിവിധ മേഖലകളിൽ ചെങ്കണ്ണ് , ചിക്കൻപോക്‌സ് എന്നിവ വ്യാപകമാകുന്നു. സ്‌കൂൾ വിദ്യാർഥികളിലടക്കമാണ് ചെങ്കണ്ണ് വ്യാപകമാകുന്നത്. കൂടുതൽ വെള്ളം കുടിക്കണമെന്നും ആവശ്യത്തിന് പഴവർഗങ്ങൾ കഴിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

ചിക്കൻപോക്‌സ് വായുവിലൂടെ പകരുന്ന രോഗമായതിനാൽ കരുതലാവശ്യമാണ്. സാധാരണയായി അസുഖബാധിതനായ വ്യക്തിയിൽനിന്ന് ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാൻ സാധ്യതയുള്ളത്.വായുവിലൂടെയായിരിക്കും കൂടുതലായും രോഗാണുക്കൾ പകരുക. 

അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയിൽനിന്ന് നിശ്ചിത അകലം പാലിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക. രോഗിക്ക് ഒരു മുറി (ബാത്ത്റൂം അറ്റാച്ച്ഡ് മുറിയുണ്ടെങ്കിൽ അത്) മുഴുവനായും വിട്ടുകൊടുക്കുന്നതാണ് ഉചിതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ