ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 12:49 PM  |  

Last Updated: 11th December 2022 12:49 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി.  എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴയിലെ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ഇന്നു രാവിലെ എട്ടരയോടെയാണ് ഫെബിയുടെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് എഎസ്‌ഐയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ പരിക്കുകളില്ല. ക്യാമ്പില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് ക്യാമ്പ് കമാന്‍ഡന്റ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ