ഐഎഫ്എഫ്‌കെയില്‍ ഇന്ന് 67 സിനിമകള്‍; മമ്മൂട്ടി- ലിജോജോസ് ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ആദ്യപ്രദര്‍ശനം

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ  പ്രദര്‍ശനവും ഇന്നുണ്ടാകും
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ന് മത്സര വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍ അടക്കം 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ ഇന്നു നടക്കും. 

ഉച്ചകഴിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം. തമിഴ് നാടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം തുടങ്ങിയവയും ഇന്നു പ്രദര്‍ശിപ്പിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

ബര്‍ണിങ് ഡേയ്‌സ്, ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍ ,ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ  പ്രദര്‍ശനവും ഇന്നുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com