കള്ളുഷാപ്പില്‍ വെച്ച് തര്‍ക്കം; യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 09:17 PM  |  

Last Updated: 14th December 2022 09:17 PM  |   A+A-   |  

kaduthuruthi_arrest

അറസ്റ്റിലായ പ്രതികള്‍


കോട്ടയം: കടുത്തുരുത്തിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ ഏത്തക്കുഴി കല്ലുപുര ഭാഗത്ത് വടക്കന്‍ മുകളേല്‍ വീട്ടില്‍ ചക്കച്ചാം ജോയി എന്ന് വിളിക്കുന്ന ജോയ്(40), അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റംതലക്കല്‍ വീട്ടില്‍ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് (23), കാണക്കാരി ആശുപത്രിപ്പടി ഭാഗത്ത് തുരുത്തിക്കാട്ടില്‍ വീട്ടില്‍ ദീപു ജോയ് (22) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി കല്ലറ പുത്തന്‍പള്ളിക്ക് സമീപം വച്ച് അരവിന്ദ് എന്നയാളെ കയ്യില്‍ കരുതിയിരുന്ന വടിവാളടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയായ ജോയിയും, അരവിന്ദും തമ്മില്‍ രണ്ട് ദിവസം മുമ്പ് കളമ്പുകാട് കള്ളുഷാപ്പില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘംചേര്‍ന്ന് അരവിന്ദനെ ആക്രമിച്ചത്. 

സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയി. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തിരച്ചിലിനൊടുവില്‍ അതിരമ്പുഴയില്‍ നിന്ന് ഇവരെ പിടികൂടിയത്.പ്രതികളില്‍ ഒരാളായ അഭിജിത്തിന് ഏറ്റുമാനൂര്‍, കടുത്തുരുത്തി, മേലുകാവ്, സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളും മറ്റൊരാളായ ദീപു ജോയിക്ക് ഏറ്റുമാനൂര്‍,മേലുകാവ് എന്നീ സ്റ്റേഷനുകളായി കഞ്ചാവ് വില്‍പ്പന, അടിപിടി കേസുകളും നിലവിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊടകര കുഴല്‍പ്പണ കേസ്: ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ