മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയെ ഗര്‍ഭിണിയാക്കി; ആറരമാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രെഗ്‌നന്‍സി ആക്ട് പ്രകാരം 24 ആഴ്ച വളര്‍ച്ചയെത്തിയാല്‍ ഗര്‍ഭം അലസിപ്പിക്കാനാകില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ ആറര മാസമെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി അയല്‍വാസിയില്‍ നിന്ന് ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിയുന്നത് ആറരമാസം കഴിഞ്ഞപ്പോഴാണ്. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രെഗ്‌നന്‍സി ആക്ട് പ്രകാരം 24 ആഴ്ച വളര്‍ച്ചയെത്തിയാല്‍ ഗര്‍ഭം അലസിപ്പിക്കാനാകില്ല. സംഭവം അറിഞ്ഞതുമുതല്‍ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കൂവെന്നാണ് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും പെണ്‍കുട്ടിയെ പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com