ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ്; കോഴിക്കോട് മെഡിക്കല്‍ കോളജിന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി
വീണാ ജോര്‍ജ്/ഫയല്‍
വീണാ ജോര്‍ജ്/ഫയല്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. കയ്യിലെ കാനുല നീക്കം ചെയ്യാതെയാണ് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയത് എന്നാണ് പരാതി. 

വയനാട് പനമരം സ്വദേശിയായ പതിനേഴുകാരനാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രി മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കാനുല നീക്കം ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലാക്കിയത്. 

മേഖലയിലെ ആശാപ്രവര്‍ത്തക അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെ ജീവനക്കാര്‍ എത്തിയാണ് ഇത് നീക്കം ചെയ്തത്. 

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com