തലസ്ഥാനത്തും 5ജി വേ​ഗം; തുടക്കമിട്ട് ജിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 07:54 AM  |  

Last Updated: 29th December 2022 08:50 AM  |   A+A-   |  

5G spectrum

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; തലസ്ഥാനത്ത് 5ജി സേവനങ്ങൾ ആരംഭിച്ചു. ജിയോ ആണ് തിരുവനന്തപുരത്ത് 5ജി സേവനങ്ങൾ കൊണ്ടുവന്നത്. ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലാണ് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി. വൈകാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങൾ അറിയിച്ചു. 

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോണ്‍ ആയിരിക്കണമെന്നു മാത്രം. ഒന്നുകില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ആവണം. അല്ലെങ്കില്‍ 239 രൂപയോ അതിനു മുകളിലുള്ള പ്രി പ്ലെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമാണ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹത.

മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ 5ജിക്കു യോഗ്യതയായി എന്നര്‍ഥം. അതില്‍ 'I'm interested' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനുവില്‍ 'പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്' 5ജി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.

കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്.  2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും 5ജി സേവനങ്ങൾ ആരംഭിച്ചുകൊണ്ടാണ്  ജിയോ കേരളത്തിൽ ട്രൂ 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മായാപുരത്തിന്റെ ഉറക്കം കെടുത്തി പിടി7 വീണ്ടും ഇറങ്ങി, കൊലയാളി കാട്ടാനയെ മയക്കുവെടി വച്ചു പിടിക്കാൻ വനംവകുപ്പ്; പ്രതിഷേധം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ