വയനാട്ടില്‍ നടുറോഡില്‍ കടുവ; പരിക്കേറ്റതായി സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 10:36 AM  |  

Last Updated: 29th December 2022 10:36 AM  |   A+A-   |  

tiger

വയനാട്ടില്‍ കടുവ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

കല്‍പ്പറ്റ: വയനാട് വാകേരി ഗാന്ധിനഗറില്‍ ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയില്‍. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. റോഡില്‍ കിടക്കുന്ന കടുവയെ പിടികൂടാന്‍ വനപാലക സംഘം എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ തോട്ടത്തില്‍ കടുവ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 50ലേറെ വരുന്ന വനപാലക സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഒരുമാസം മുന്‍പ് കൃഷ്ണഗിരിയിലും അമ്പലവയലിലും ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. എന്നാല്‍ വയനാടിന്റെ വിവിധ മേഖലകളില്‍ ഭീതി പരത്തി വീണ്ടും കടുവ ഇറങ്ങിയിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് അറുപതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ