ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2022 06:18 PM  |  

Last Updated: 31st December 2022 07:06 PM  |   A+A-   |  

ration card

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി  മുഴുവന്‍ തുടരും. ഇ പോസ് നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നില്ല; പ്രസംഗം പുറത്തുവന്നതില്‍ ഗൂഢാലോചനയില്ല: സജി ചെറിയാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ