ബിഎസ്‌സി വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 08:06 PM  |  

Last Updated: 10th February 2022 08:06 PM  |   A+A-   |  

santhana

സാന്ത്വന

 

തൃശൂർ: വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങല്ലൂർ കെകെടിഎം കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയുമായ സാന്ത്വനയെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ്സായിരുന്നു

ഇന്നു രാവിലെ പതിനൊന്നയോടെയാണ് സംഭവം. ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റി. കാട്ടൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. അമ്മ രജ്ജിത, സഹോദരി മാളവിക.