ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2022 01:14 PM  |  

Last Updated: 12th February 2022 01:14 PM  |   A+A-   |  

anu_omanakkuttan

അനു ഓമനക്കുട്ടന്‍

 

തിരുവല്ല: ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നു രാവിലെയാണ് സംഭവം.

കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ശബരി എക്‌സ്പ്രസിന്റെ അടിയില്‍ പെട്ടാണ് അനു മരിച്ചത്. ബന്ധുവിനെ യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ അനു തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങുകയായിരുന്നു.