തുമ്പ കടപ്പുറത്ത് കരയ്ക്കടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 07:51 PM  |  

Last Updated: 13th February 2022 07:51 PM  |   A+A-   |  

shark

വിഡിയോ സ്ക്രീൻഷോട്ട്

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്  രണ്ട് ടണ്ണോളം ഭാരംവരുന്ന സ്രാവ് കരയ്ക്കടിഞ്ഞത്. തീരത്തടിഞ്ഞ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. ദേഹത്തുണ്ടായിരുന്ന വല നീക്കിയ ശേഷം സ്രാവിനെ തിരികെ കടലിലേക്ക് അയക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമിച്ചെങ്കിലും ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് സ്രാവ് ചത്തു. വല കുടുങ്ങിയതിനാൽ ഉൾക്കടലിൽ പോകാനാകാതെ കരക്കടിഞ്ഞതാകാം എന്നാണ് കരുതുന്നത്. 

മണ്ണുമാന്തി യന്ത്രം ഉള്‍പ്പടെ എത്തിച്ച് തീരപ്രദേശത്ത് തന്നെ സ്രാവിനെ കുഴിച്ചിടും.