നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി ആന്വേഷണം ആരംഭിച്ചു. ഹൈക്കോടതി വിജിലൻസ് വിഭാ​ഗമാണ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് രജിസ്ട്രാറുടെ നിർദേശപ്രകാരമാണ് നടപടി. 

രണ്ട് ദിവസം മുൻപാണ് ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയത്. ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. 

ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടി രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാർ എന്നിവർക്കു പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ വിദേശത്തുള്ളവർ ഉൾപ്പെടെ പലരുടെയും കൈവശമുണ്ടെന്നും നടി ആരോപിച്ചിരുന്നു. 

എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ വച്ചു ദൃശ്യങ്ങൾ ചോർന്നതായി സംസ്ഥാന ഫൊറൻസിക് വിഭാഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2019 ഡിസംബർ 20ന് ദൃശ്യങ്ങൾ ചോർന്നതായി കോടതിയിലും സ്ഥിരീകരണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com