കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈനില്‍ വാങ്ങി; ഒരുകോടി മുടക്കി വെച്ച വീട് ജപ്തി ഭീഷണിയില്‍, കുടുംബത്തിന്റെ ആത്മഹത്യക്ക് പിന്നില്‍ വന്‍ കടബാധ്യത

വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്
ആത്മഹത്യ ചെയ്ത കുടുംബ താമസിച്ചിരുന്ന വീട്‌
ആത്മഹത്യ ചെയ്ത കുടുംബ താമസിച്ചിരുന്ന വീട്‌


തൃശൂര്‍: വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബം, കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തു.

ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സാമ്പത്തികപ്രതിസന്ധിയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇത് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെയാണ് ഒരു കോടിയിലേറെ രൂപ മുടക്കി ഇവര്‍ വീട് നിര്‍മ്മിച്ചത്. ഇതിന്റെ കടം വീട്ടാന്‍ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് ബാങ്കില്‍ നിന്ന് വന്നതായി സൂചനയുണ്ട്. സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതെല്ലാമായിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു.

വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് താഴെയുള്ളവര്‍ മുറിയില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെത്തി മുകള്‍ നിലയില്‍ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com