പ്രവര്‍ത്തിപരിചയം മാത്രമാണ് പരിഗണിച്ചത്; സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ല; എച്ച്ആര്‍ഡിഎസ്

അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും സുഹൃത്ത് പറഞ്ഞത് അനുസരിച്ച് സ്വപ്നയോട് ബയോഡാറ്റ അയക്കാന്‍ പറഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്:സ്വപ്ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്ആര്‍ഡിഎസ്. ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്താണ് സ്വപ്നയെ നിയമിച്ചത്. നിയമനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ എച്ച്ആര്‍ഡിഎസ് തയ്യാറല്ലെന്നും ഈ സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും സെക്രട്ടറി അജികൃഷ്ണന്‍ പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് സ്വപ്‌നയെക്കുറിച്ച് അറിഞ്ഞത്. അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും സുഹൃത്ത് പറഞ്ഞത് അനുസരിച്ച് സ്വപ്നയോട് ബയോഡാറ്റ അയക്കാന്‍ പറഞ്ഞു. തുടര്‍ന്ന് എച്ച്ആര്‍ ഡിപ്പാര്‍ട്‌മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നല്‍കിയത്. അവരുടെ ഈ മേഖലയിലെ പ്രവര്‍ത്തിപരിചയം പരിഗണിച്ചാണ് ജോലി നല്‍കിയത്.

ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. കേസ് നിലനില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആരോപണ വിധേയ മാത്രമാണ് അവര്‍. കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ബിജെപിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ ഉണ്ടാകും എന്നാല്‍ എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല.

ശിവശങ്കര്‍ ഐഎഎസിന് സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശനം നല്‍കി. ഉന്നത വിദ്യാഭ്യാസമുള്ള ആളാണല്ലോ അദ്ദേഹം. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറയുന്ന സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ഒരു ജോലി കൊടുക്കുമ്പോള്‍ മാത്രം വിവാദമാകുന്നു.ഇത്തരം ഇരട്ടത്താപ്പാണ് അവസാനിപ്പിക്കേണ്ടതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com