13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 24th February 2022 08:27 PM |
Last Updated: 24th February 2022 08:27 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ഷറഫുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.