മുഖ്യമന്ത്രി തറക്കല്ലിട്ടു; സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 07:27 PM  |  

Last Updated: 25th February 2022 07:27 PM  |   A+A-   |  

cpm_office

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ രൂപരേഖ

 

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തി. എകെജി സെന്ററിനു സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരം പണിയാൻ തീരുമാനിച്ചത്.

ആറു നിലകളാണ് നിർമിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ബിൽഡിങ്’ ആകും ഇത്. ശിലാസ്ഥാപന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ് ജോലിയുടെ സ്വിച്ച് ഓൺ പിബി അംഗം എം.എ.ബേബി നിർവഹിച്ചു.

എ.വിജരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ എ.കെ.ബാലൻ, കെ.കെ.ശൈലജ, ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, മന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയർ പങ്കെടുത്തു.