കുളിപ്പിക്കാൻ ഒരുക്കിയപ്പോൾ 'ഉണ്ണിപ്പിള്ളി ഗണേശൻ' ഇടഞ്ഞു, തൊട്ടുപിന്നാലെ 'കാളകുത്തി കണ്ണനും'; ഉടൻ തളച്ചത് രക്ഷയായി

ഉടൻ തന്നെ പാപ്പാന്മാർക്ക് ആനകളെ തളക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം; പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച 2 ആനകൾ ഇടഞ്ഞു. എഴുന്നള്ളിപ്പിനു എത്തിച്ച ഉണ്ണിപ്പിള്ളി ഗണേശൻ, കാളകുത്തി കണ്ണൻ എന്നീ ആനകളാണ് ഇടഞ്ഞത്. ഉടൻ തന്നെ പാപ്പാന്മാർക്ക് ആനകളെ തളക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. 

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഉണ്ണിപ്പിള്ളി ഗണേശൻ ഇടഞ്ഞത്. ഇതുകണ്ട്, ഒപ്പമുണ്ടായിരുന്ന കാളകുത്തി കണ്ണനും ഇടഞ്ഞോടുകയായിരുന്നു. ഗണേശനെ ഉടൻ പാപ്പാന്മാർ തളച്ചു. എന്നാൽ ഇടഞ്ഞോടിയ കണ്ണൻ ആറാട്ടു വഴിക്കു സമീപം കാടു നിറഞ്ഞ ഭാഗത്തെത്തിയാണു നിന്നത്. വൈകാതെ പാപ്പാന്മാരെത്തി ആനയെ അനുനയിപ്പിച്ച് തളച്ചു. 

മദപ്പാടിനെ തുടർന്നു കെട്ടിയിരുന്ന കണ്ണനെ ദിവസങ്ങൾക്കു മുൻപാണ് അഴിച്ചത്. വെറ്ററിനറി സർജൻ ഡോ. സാബു സി. ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തു നിന്ന് എത്തിയിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സംഘവുമെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com