തിരുവനന്തപുരത്ത് ആശുപത്രിക്ക് സമീപം വന്‍തീപിടിത്തം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 12:34 PM  |  

Last Updated: 03rd January 2022 01:14 PM  |   A+A-   |  

FIRE_PRS

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം: പി ആര്‍ എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ തീപടര്‍ന്ന് അന്തരീക്ഷത്തില്‍ വന്‍തോതിലുള്ള പുക നിറഞ്ഞിട്ടുണ്ട്.

പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. 

ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകള്‍ അടയ്ക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. 

തൊട്ടടുത്തെ കെട്ടിടത്തിലേക്കും വീട്ടിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഗോഡൗണിന്റെ ഉള്ളില്‍ നിന്ന് വന്‍ പൊട്ടിത്തെറികള്‍ ഉണ്ടായി. ഗോഡൗണിന് മുന്നില്‍ നിന്ന മൂന്നു തെങ്ങുകള്‍ക്കും തീപിടിച്ചു.