ലോറി കയറി 14 കാരന്‍ മരിച്ചു; അപകടം സൈക്കിളില്‍ സഞ്ചരിക്കവെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 11:00 AM  |  

Last Updated: 03rd January 2022 11:00 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളത്ത് 14 കാരന്‍ ലോറി കയറി മരിച്ചു. എറണാകുളം പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. 

സൈക്കിളില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ അസ്ലമിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു.