അച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു; മനംനൊന്ത് മകൻ തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2022 08:39 AM  |  

Last Updated: 24th January 2022 08:39 AM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

കോട്ടയം: ‌അച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കോട്ടയം വെള്ളൂർ സ്വദേശിയായ 25കാരൻ അഖിൽ ഓമനക്കുട്ടനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിൽ മനംനൊന്താണ് അഖിൽ ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തു. 

പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖിൽ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.