പരിശോധനയില്‍ അമര്‍ഷം, ബാഗില്‍ 'ബോംബ്' എന്ന് പറഞ്ഞു; മധ്യവയസ്‌കന് പിണഞ്ഞ അമളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 01:22 PM  |  

Last Updated: 02nd July 2022 01:22 PM  |   A+A-   |  

nedumbassery airport

നെടുമ്പാശ്ശേരി വിമാനത്താവളം, ഫയല്‍ ചിത്രം

 

കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയില്‍ അമര്‍ഷം പൂണ്ട് പ്രതികരിച്ച മധ്യവയസ്‌കന് പറ്റിയത് വന്‍ അമളി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ ബോംബ് ആണെന്ന് ഇയാള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയ മാമ്മന്‍ ജോസഫ് (63) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ യാത്ര പോകാനെത്തിയത്. പരിശോധനയ്ക്കിടെ ജീവനക്കാരി ആവര്‍ത്തിച്ച് ബാഗില്‍ എന്തൊക്കെയാണെന്ന് ചോദിച്ചതാണ് മാമ്മന്‍ ജോസഫിനെ പ്രകോപിപ്പിച്ചത്. 

ബോംബ് ആണെന്ന് പറഞ്ഞതോടെ വിമാന ജീവനക്കാരി ഉടന്‍ സിഐഎസ്എഫിനെ വിവരം അറിയിച്ചു. അവരെത്തി ഇരുവരെയും ബാഗുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ബോംബെന്ന ഭീഷണി മുഴക്കിയ മാമ്മന്‍ജോസഫിന്റെ യാത്ര സിഐഎസ്എഫ് വിലക്കുകയും ചെയ്തു. തുടര്‍ന്ന് സിഐഎസ്എഫ് ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് ദമ്പതികള്‍ ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം വേണം; തെരഞ്ഞെടുത്ത് കള്ളന്മാര്‍; വെറൈറ്റി മോഷണം - വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ