തിരുവനന്തപുരം കോർപറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്; സ്ഥിരീകരിച്ച് മേയർ; രണ്ട് താത്കാലിക ജീവനക്കാരെ നീക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 07:15 PM  |  

Last Updated: 04th July 2022 07:15 PM  |   A+A-   |  

trivandrum_corparation

തിരുവനന്തപുരം കോര്‍പ്പറേഷന്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്. കേശവദാസപുരം വാർഡിലെ രണ്ട് വാണിജ്യ കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണത്തിലാണു തട്ടിപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താത്കാലിക ഡാറ്റ എന്‍ട്രി ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. ന​ഗരസഭ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 

മേയർ ആര്യ രാജേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 8.26ന് ആയിരുന്നു ലോഗിനിൽ കയറി തട്ടിപ്പ്. 8.37ന് മുഴുവനും അപ്രൂവൽ നൽകുകയാണുണ്ടായതെന്നു മേയർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം  

കാസര്‍കോട് കനത്ത മഴ; കരകവിഞ്ഞൊഴുകി തേജസ്വിനിയും ചൈത്രവാഹിനിയും, വീടുകളില്‍ വെളളം കയറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ