ആലപ്പുഴ വിദ്വേഷ മുദ്രാവാക്യം; പ്രതികള്‍ക്ക് ജാമ്യം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th July 2022 02:33 PM  |  

Last Updated: 05th July 2022 02:33 PM  |   A+A-   |  

pfi

ഫയല്‍ ചിത്രം

 

കൊച്ചി: ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ 31പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന കേസിലാണ് നേതാക്കളും കുട്ടിയുടെ പിതാവും അടക്കമുള്ളവര്‍ അറസ്റ്റിലായത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ്‌യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയുടെ പിതാവ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. 

കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചിരുന്നു. 'ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. ഒരു ചെറിയ കുട്ടിയെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും സംഘപരിവാറിന് എതിരെയാണ് മുദ്രാവാക്യം വിളിച്ചത് എന്നുമായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കാം പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരം; ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്?:  കെ സുരേന്ദ്രൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ