എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 07:56 PM  |  

Last Updated: 06th July 2022 07:56 PM  |   A+A-   |  

mg university

ഫയല്‍ ചിത്രം

 

കോട്ടയം: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും നഴ്‌സറികള്‍ക്കും അവധി ബാധകമാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

ജില്ലയില്‍ ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലെ എസ്റ്റേറ്റ് മേഖലകളില്‍ തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കനത്ത മഴ: ഇടുക്കിയില്‍ നാളെ അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ