ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 08:17 AM  |  

Last Updated: 06th July 2022 08:18 AM  |   A+A-   |  

Vijay Babu

വിജയ് ബാബു, ഫെയ്‌സ്ബുക്ക്

 

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി സുപ്രീംകോടതി  ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. 
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. 

മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹർജിയിൽ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും 
ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയായ വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.

ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ അനുവദിച്ചത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. കേസിൽ ഇനിയും വിജയ് ബാബുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ