കൈറ്റ് വിക്ടേഴ്‌സിൽ 'അമ്മയറിയാൻ' പ്രത്യേക പരിപാടി ഇന്നു മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 01:26 PM  |  

Last Updated: 08th July 2022 02:08 PM  |   A+A-   |  

kite victers

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സൈബർ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക പരിപാടി. 
'അമ്മ അറിയാൻ' എന്ന പേരിലുള്ള പരിപാടി ഇന്നു മുതൽ സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറു മണിക്കാണ് സംപ്രേഷണം. 

ഈ പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് നടത്തും. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാർത്തകളെ തിരിച്ചറിയുക, ചതിക്കുഴികൾ, സൈബർ ആക്രമണങ്ങൾ, ഇവയിൽ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കൾക്ക് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷാ പരിശീലനം കൈറ്റ് നൽകിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടി.

ഈ വാര്‍ത്ത കൂടി വായിക്കൂ ലൈഫ് മിഷന്‍: രണ്ടാം ഘട്ട അപ്പീല്‍ ഇന്നു കൂടി നല്‍കാം; പുതുക്കിയ പട്ടിക ജൂലൈ 22ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ