770 കേസുകളില്‍ കുടുക്കുമെന്ന് ഭീഷണി, രഹസ്യമൊഴിയുടെ വിവരങ്ങൾ തേടുന്നു; ക്രൈംബ്രാഞ്ചിനെതിരെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 02:27 PM  |  

Last Updated: 08th July 2022 02:27 PM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ്

 

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് പിഡീപ്പിക്കുകയാണെന്ന് പരാതിയില്‍ സ്വപ്‌ന ആരോപിക്കുന്നു. 770 കേസുകളില്‍ കുടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് പുതിയ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഗൂഢാലോചനക്കേസില്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി.

കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയെക്കുറിച്ച് അറിയാനാണ് പൊലീസ് ഭീഷണിപ്പെടുത്തുന്നത്. തന്റെ അഭിഭാഷകനെ മാറ്റണം എന്നും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതായി സ്വപ്‌ന സുരേഷ് ഹര്‍ജിയില്‍ പറയുന്നു. സ്വപ്‌നയുടെ ഹര്‍ജി പൊലീസ് അതിക്രമങ്ങള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ ബെഞ്ച് അടുത്ത ദിവസം പരിശോധിക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്വഭാവ വൈകല്യത്തിനു ചികിത്സയില്‍'; ജാമ്യം തേടി ശ്രീജിത് രവി ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ