വീടുകളിൽ വെള്ളം കയറി, മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു; കോഴിക്കോട് ശക്തമായ മഴ തുടരുന്നു; ജാ​ഗ്രത നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 09:08 AM  |  

Last Updated: 15th July 2022 09:08 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; കോഴിക്കോട് കനത്ത മഴയിൽ വ്യാപകനാശനഷ്ടം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനാൽ വീടുകളിൽ വെള്ളം കയറുകയും മരം വീണ് ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ ജാ​ഗ്രത നിർദേശവും നൽകി.

പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ചില വീടുകളിൽ വെള്ളം കയറി. മാവൂർ പഞ്ചായത്തിലും മൂന്ന് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. 

കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്. ഡാം സൈറ്റിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവിടേക്ക് വിനോദ സഞ്ചാരികൾ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പയ്യാനക്കൽ , ചാമുണ്ടി വളപ്പ് മേഖലയിൽ കാലാക്രമണം ഉണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇന്നും കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

'പുതിയ തുടക്കം';  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി, വൈറലായി വെക്കേഷൻ ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ