'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 06:35 AM  |  

Last Updated: 19th July 2022 06:35 AM  |   A+A-   |  

mani2

എം എം മണി/ഫയല്‍ ചിത്രം

 

തി​രു​വ​ന​ന്ത​പു​രം: അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച കെ സു​ധാ​ക​ര​നെ ത​ള്ളി എം എം മ​ണി എം​എ​ൽ​എ.  എം എം മ​ണി​ക്ക് ചി​മ്പാ​ൻ​സി​യു​ടെ മു​ഖ​മാ​ണെ​ന്നാ​യി​രു​ന്നു കെ സു​ധാ​ക​ര​ൻ എം​പിയുടെ പ​രി​ഹാ​സം. എന്നാൽ പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ പറഞ്ഞതാണ്. മനസിൽ ഉദ്ധേശിച്ചതല്ല പറഞ്ഞത് എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ സുധാകരൻ പറഞ്ഞത്.

എന്നാൽ ഒ​രു​ത്ത​ൻറെ​യും മാ​പ്പും വേ​ണ്ട, കോ​പ്പും വേ​ണ്ട. കൈ​യി​ൽ വെ​ച്ചേ​രെ. ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും എ​ന്നാണ് ഖേദം പ്രകടിപ്പിച്ച സുധാകരനെ തള്ളി എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്. 

മഹിളാ കോൺഗ്രസ് പ്രകടനത്തിൽ എം എം മണിയെ ആക്ഷേപിക്കുന്ന വിധത്തിൽ ബാനർ വച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സുധാകരൻ പറഞ്ഞ മറുപടിയാണ് വിവാദമായത്. 'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാൻ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത്  പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ'.- എം എം മണിയെ കുറിച്ച് സുധാകരൻ പറഞ്ഞ ഈ വാക്കുകളാണ് വിവാദമായത്.

കുറിപ്പ്

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. 
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്.  മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. 
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കടപ്പുറത്ത് വെച്ച് ക്ലാസ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ